News - 2025
സ്വവര്‍ഗ്ഗ വിവാഹം തടയേണ്ടത് തന്റെ കടമ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍
സ്വന്തം ലേഖകന്‍ 16-06-2017 - Friday
മോസ്കോ: സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. അമേരിക്കന്‍ ചലച്ചിത്ര സംവിധായകനായ ഒലിവര്‍ സ്റ്റോണിന് നല്‍കിയ അഭിമുഖ പരമ്പരയിലാണ് പുടിന്‍ സ്വവര്‍ഗ്ഗവിവാഹത്തിനെതിരെയുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. തന്റെ രാജ്യത്തില്‍ പാരമ്പര്യമൂല്യങ്ങളെ താന്‍ മുറുകെപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിന്റെ തലവെനെന്ന നിലയില്‍ ഞാന്‍ പറയുന്നു, പാരമ്പര്യമൂല്യങ്ങളേയും, കുടുംബബന്ധങ്ങളേയും ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. സ്വവര്‍ഗ്ഗ ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടാവില്ല എന്നതാണ് സ്വവര്‍ഗ്ഗവിവാഹത്തെ താന്‍ എതിര്‍ക്കുന്നതിന്റെ പ്രധാന കാരണം. ഇത് കുടുംബം എന്ന സങ്കല്‍പ്പത്തെ ശിഥിലമാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ്ഗാനുരാഗികള്‍ കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതിനെ അനുകൂലിക്കുന്നില്ലായെന്നും കുട്ടികള്‍ പാരമ്പര്യമൂല്യങ്ങള്‍ അനുസരിച്ചുള്ള ഗൃഹാന്തരീക്ഷത്തിലാണ് വളരേണ്ടതെന്നുമായിരിന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം തന്റെ രാജ്യം സ്വവര്‍ഗ്ഗരതിക്കാരെ അടിച്ചമര്‍ത്തുകയില്ല എന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ്ഗസ്നേഹിയുള്ള ഒരു സബ്മറൈനില്‍ താങ്കള്‍ കുളിക്കുമോ എന്ന ഒലിവര്‍ സ്റ്റോണിന്റെ ചോദ്യത്തിന് റഷ്യന്‍ സൈന്യത്തില്‍ സ്വവര്‍ഗ്ഗസ്നേഹികള്‍ക്ക് ഔദ്യോഗികമായ വിലക്കുകളൊന്നുമില്ലായെന്നും എന്നാല്‍ സ്വവര്‍ഗ്ഗസ്നേഹിയോടൊത്ത് കുളിക്കുവാന്‍ താന്‍ തയ്യാറല്ല എന്നായിരിന്നു അദ്ദേഹത്തിന്റെ മറുപടി. സ്വവര്‍ഗ്ഗരതിയേയും സ്വവര്‍ഗ്ഗവിവാഹത്തേയും ശക്തമായി എതിര്‍ക്കുന്ന റഷ്യയില്‍ ഓര്‍ത്തഡോക്സ് വിശ്വാസികളാണ് ഭൂരിഭാഗവും.
![](/images/close.png)