India - 2024

സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുമായി തൃശൂര്‍ അതിരൂപത

സ്വന്തം ലേഖകന്‍ 18-06-2017 - Sunday

തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അംഗമാകുന്നതിന് വേണ്ടിയുള്ള അവസാന തീയതി 30. അ​തി​രൂ​പ​ത​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ സാ​ന്ത്വ​നം, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നാ​ല് അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​നു 460 രൂ​പ വാ​ർ​ഷി​ക പ്രീ​മി​യം അ​ട​ച്ച് അം​ഗ​ത്വ​മെ​ടു​ക്കാം.

ഓ​രോ കു​ടും​ബാം​ഗ​ത്തി​നും 15,000 രൂ​പ വ​രെ​യു​ള്ള ചി​കി​ത്സാചെ​ല​വി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ണ്ടാ​കും. ആകെ മു​പ്പ​തി​നാ​യി​രം രൂ​പ​യ്ക്കാ​ണ് ഇ​ൻ​ഷ്വ​ർ ചെ​യ്യു​ന്ന​ത്. അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​ർ​ക്ക് ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ 15,000 രൂ​പ​വ​രെ​യു​ള്ള ചി​കി​ത്സ​യ്ക്കു പ​ണം അ​ട​യ്ക്കേ​ണ്ട​തി​ല്ല. 80 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള ആ​റ് അം​ഗ​ങ്ങ​ൾ​ക്കു പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് 920 രൂ​പ​യാ​ണു പ്രീ​മി​യം. പ​ദ്ധ​തി​യി​ൽ അം​ഗമാകുന്നതിന് ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​മാ​യോ 7994724568 എ​ന്ന ന​മ്പറി​ലോ ബ​ന്ധ​പ്പെ​ട​ണം.


Related Articles »