News - 2024

കർദിനാൾ ഡയസിന്റെ മൃതസംസ്കാരം ഇന്ന്: ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കും

സ്വന്തം ലേഖകന്‍ 21-06-2017 - Wednesday

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ദിവംഗതനായ ബോംബെ അതിരുപത മുന്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ ഇവാൻ ഡയസ്സിന്റെ മൃതസംസ്കാരം ഇന്ന് നടക്കും. വത്തിക്കാനില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കും. ഇക്കാര്യം 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. കർദിനാൾ ഡയസ്സിന്റെ മുന്‍കൂട്ടി ഉണ്ടായിരിന്ന ആഗ്രഹപ്രകാരമാണ് ചടങ്ങുകൾ റോമില്‍ തന്നെ നടത്തുന്നതെന്ന് ദേശീയ മെത്രാൻ സമിതി (സി.ബി.സി.ഐ) അറിയിച്ചു.

ഭാരത സഭയെ പ്രതിനിധീകരിച്ച് സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ, സെക്രട്ടറി ബിഷപ്പ് തിയോഡോർ മസ്കരൻഹാസ് കൂടാതെ മൂന്ന് കർദിനാൾമാരും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും. സുവിശേഷവൽക്കരണത്തിനു വേണ്ടിയുളള വത്തിക്കാൻ തിരുസംഘത്തിന്റെ പ്രീഫെക്ട്ടായി സേവനം ചെയ്തതിനു ശേഷം റോമിൽ തുടരുകയായിരുന്ന കർദിനാൾ ഡയസ് ജൂണ്‍ 19നാണ് ദിവംഗതനായത്. ഇന്നലെ (ജൂൺ ഇരുപത്) കർദിനാളിനെ അനുസ്മരിച്ച് ബോംബെ കത്തീഡ്രൽ ദേവാലയത്തിൽ പ്രത്യേക വിശുദ്ധ കുർബാന അര്‍പ്പണം നടന്നിരിന്നു.


Related Articles »