News - 2025
സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമാക്കുന്ന പ്രമേയം ലിത്വാനിയന്‍ പാര്‍ലമെന്റ് തള്ളി
സ്വന്തം ലേഖകന്‍ 24-06-2017 - Saturday
വില്‍നിയുസ്: സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കണമെന്ന പ്രമേയം ലിത്വാനിയന്‍ പാര്‍ലമെന്റ് (Seimas) തള്ളി. 29നെതിരെ 59 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളപ്പെട്ടത്. സ്വവര്‍ഗ്ഗാനുകൂലികളുടെ താത്പര്യത്തിന് വേണ്ടി കഴിഞ്ഞയാഴ്ചയാണ് പ്രമേയം പാര്‍ലമെന്റിന്റെ മുന്‍പില്‍ കൊണ്ട് വന്നത്. 20-ഓളം പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി-സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നും ഒമ്പത് പേരും, 8 ലിബറല്‍സും, യാതൊരു പാര്‍ട്ടിയിലും ഇല്ലാത്ത 3 പേരും ഉള്‍പ്പെടെ 29 പേരാണ് നിര്‍ദ്ദേശത്തെ അനുകൂലിച്ചത്. കൃഷിക്കാര്‍, ഗ്രീന്‍സ് യൂണിയന്‍, ഓര്‍ഡര്‍ ആന്‍ഡ് ജസ്റ്റിസ്, ഇലക്ടറല്‍ ആക്ഷന്‍ ഓഫ് പോള്‍സ് തുടങ്ങിയവരുടെ പ്രതിനിധികള്‍ ആരും തന്നെ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. നിര്‍ദ്ദേശം പുനപരിശോധനക്ക് വേണ്ടി മടക്കി അയക്കുവാനുള്ള നിര്‍ദ്ദേശം പോലും വോട്ടെടുപ്പിള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
നിര്‍ദേശത്തെ പുനപരിശോധനയ്ക്കു അയക്കണം എന്ന ആവശ്യത്തെ പിന്തുണച്ച് 43 പേര്‍ വോട്ട് ചെയ്തപ്പോള്‍ 64 പേരാണ് ഇതിനെതിരെ വോട്ട് ചെയ്തത്. തുടര്‍ന്നു നിര്‍ദ്ദേശം പൂര്‍ണ്ണമായും പിന്തള്ളപ്പെട്ടിരിക്കുകയാണ്. 80 ശതമാനം ലിത്വാനിയക്കാരും സ്വവര്‍ഗ്ഗ പങ്കാളിത്തത്തെ എതിര്‍ക്കുന്നവരാണ്. ഭരണത്തിലിരിക്കുന്ന ഫാര്‍മേഴ്സ് ആന്‍ഡ് ഗ്രീന്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ 90 ശതമാനവും ഇതിനെ എതിര്‍ക്കുന്നുണ്ട്.
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരുടെ നിയമസാധുതയെപ്പറ്റിയുള്ള കൊഹാബിറ്റേഷന്‍ ബില്‍ പാസ്സാക്കിയ ഉടന്‍ തന്നെയാണ് ലിത്വാനിയന്‍ പാര്‍ലിയമെന്റ് സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള നിര്‍ദ്ദേശത്തെ നിരാകരിച്ചത്.
വിവാഹം കഴിക്കുവാനോ, കുട്ടികളെ ജനിപ്പിക്കുവാനോ താല്‍പ്പര്യമില്ലാതെ ഒരുമിച്ച് താമസിക്കുന്നവരെ കുടുംബമായിട്ടു കണക്കാക്കുവാന്‍ കഴിയുകയില്ല എന്നാണ് കൊഹാബിറ്റേഷന്‍ ആക്ട് പറയുന്നത്. പാരമ്പര്യ കുടുംബബന്ധങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് പ്രസ്തുത ആക്ട്. പാരമ്പര്യ കുടുംബ മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കി സ്വവര്‍ഗ്ഗാനുരാഗികളെ അംഗീകരിക്കാത്ത ചുരുക്കം ചില യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ലിത്വാനിയയാണ്.