News - 2025

ഫാ. മാര്‍ട്ടിന്‍റെ മൃതദേഹം വിട്ടുനല്‍കി

സ്വന്തം ലേഖകന്‍ 28-07-2017 - Friday

എഡിൻബറോ: എഡിൻബറോയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിഎംഐ സഭാംഗം ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സിന് ഒടുവില്‍ വിട്ടുനല്‍കി. തുടര്‍ നടപടികള്‍ ല​​​ണ്ട​​​നി​​​ലെ സി​​​എം​​​ഐ ആ​​​ശ്ര​​​മ​​​ത്തി​​​ലെ ഫാ.​​​ടെ​​​ബി​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ സി​​​എം​​​ഐ ഏകോപിപ്പിക്കും. മരണ സർട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ ഇന്ത്യൻ കോണ്‍സുലേറ്റിന് കൈമാറും. പിന്നാലെ ഇന്ത്യൻ കോണ്‍സുലേറ്റ് മൃതദേഹം വ്യോമമാർഗം കൊണ്ടുപോകാനുള്ള എൻഒസി നൽകും. വിമാനത്തിന്‍റെ കാർഗോ ലഭ്യത അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മങ്ങള്‍ പൂ​​​ർ​​​ത്തി​​​യാ​​​കുന്നതിന് എ​​​ത്ര​​​ദി​​​വ​​​സം വേ​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. നിലവിലെ വിലയിരുത്തല്‍ പ്രകാരം അടുത്ത ആഴ്ച ആദ്യത്തോടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാ. ടെബിൻ പുത്തൻപുരക്കൽ സിഎംഐ മൃതദേഹത്തെ അനുഗമിക്കും. മൃതസംസ്കാരം ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയിൽ നടക്കും.


Related Articles »