News - 2024

ചിലിയില്‍ ദേവാലയം അഗ്നിക്കിരയാക്കി

സ്വന്തം ലേഖകന്‍ 29-07-2017 - Saturday

സാൻറിയാഗോ: തെക്കന്‍ ചിലിയിലെ ക്രൈസ്തവ ദേവാലയം അക്രമികളുടെ സംഘം അഗ്നിക്കിരയാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പരമ്പരാഗതമായി സുവിശേഷവത്ക്കരണത്തിനായി ഉപയോഗിച്ചു വരുന്ന ദേവാലയമാണ് മപുച്ചേ വിഭാഗം ആക്രമികൾ അഗ്നിക്കിരയാക്കിയത്. തലസ്ഥാന നഗരമായ സാൻറിയാഗോയില്‍ നിന്നും എഴുനൂറോളം കിലോമീറ്റർ അകലെ വിൽക്കനിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ ആളപായമില്ല.

രാഷ്ട്രീയ തടവുകാരെ മോചിതരാക്കുന്നതിനാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് ഗവൺമെന്റ് അധികാരികൾ പറഞ്ഞു. അതേസമയം മപുച്ചേ ഗ്രൂപ്പിന്റെ വെയിക്കൻ ഒക്ക മപു വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സ്വതന്ത്ര ഭരണവകാശം ആവശ്യപ്പെട്ട് മുന്നൂറിലധികം വർഷങ്ങളായി പ്രതിരോധം തീർക്കുന്ന വിഭാഗമാണ് മപുച്ചേ വിഭാഗം. ആക്രമണത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Related Articles »