News - 2024

അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികളുടെ ക്ഷേമത്തിനായി യു‌എന്നും വത്തിക്കാനും പദ്ധതി ആവിഷ്ക്കരിച്ചു

സ്വന്തം ലേഖകന്‍ 10-08-2017 - Thursday

വത്തിക്കാന്‍ സിറ്റി: ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തുവാന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു‌എന്‍ ഉന്നതതല കമ്മിഷനും വത്തിക്കാനും സംയുക്തമായി പദ്ധതി ആവിഷ്ക്കരിച്ചു. വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിയായ ‘ജേസു ബംബീനോ’യുമായി സഹകരിച്ചാണ് പദ്ധതി. ഇക്കാര്യം ആഗസ്റ്റ് 8 നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ജോര്‍ദ്ദാനിലുള്ള ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കായാണ് സഹായമൊരുക്കുന്നത്.

മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ എത്തിയ ആയിരകണക്കിന് അഭയാര്‍ത്ഥികളില്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ക്ലേശമനുഭവിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി. വിവിധരോഗങ്ങളാല്‍ വിഷമിക്കുന്ന 1500-ഓളം കുട്ടികള്‍ക്കാണ് കൂട്ടായ്മയുടെ സഹായം ലഭിക്കുക. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയരാക്കേണ്ട നിരവധി കുട്ടികള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേ സമയം കുട്ടികള്‍ക്കുള്ള വിദഗ്ദപരിചരണത്തിനായി വത്തിക്കാന്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്മാര്‍ ജോര്‍ദ്ദാനിലെ ക്യാമ്പില്‍ സേവനം ചെയ്യുന്നുണ്ട്.


Related Articles »