Events - 2024

"സമർപ്പിതർക്കായ്‌ സമർപ്പണം" സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ഒരുക്കുന്ന പ്രത്യേക നൈറ്റ് വിജിൽ നാളെ

ബാബു ജോസഫ് 17-08-2017 - Thursday

കേംബ്രിഡ്ജ്ഷയർ: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട്‌ സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ, ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ്‌ വൈദികരുടെ മധ്യസ്ഥനായ വി .ജോൺ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീം ലോകമൊട്ടാകെയുള്ള വൈദികർക്കും മറ്റ്‌ സമർപ്പിതർക്കുമായുള്ള പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളുമായി നാളെ ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയരിൽ ഒത്തുചേരുന്നു.

പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ.ഡോം മാർട്ടിൻ ഗൗമാൻ നൈറ്റ്‌ വിജിൽ നയിക്കും. വെള്ളി രാത്രി 10.30 മുതൽ 19 നു ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജിൽ .രാവിലെ 5 ന് വി. കുർബാന നടക്കും. ആരാധന, കുരിശിൻറെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജിൽ പ്രാർത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്:

St Dominic Catholic Church,

17 Howdale Road,

PE38 9AB

Downham Market,

Cambridgeshire.

01366 382353.

കൂടുതൽ വിവരങ്ങൾക്ക്:

ജോണി 07846 321473


Related Articles »