News - 2025

ഭീകരാക്രമണ സാധ്യത: ജര്‍മ്മനിയിലെ കൊളോണ്‍ കത്തീഡ്രലിന്റെ സുരക്ഷ ശക്തമാക്കി

സ്വന്തം ലേഖകന്‍ 24-08-2017 - Thursday

ബെര്‍ലിന്‍: യൂറോപ്പിലെ തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ പ്രശസ്തമായ കൊളോണ്‍ കത്തീഡ്രലിന്റെ സുരക്ഷ ശക്തമാക്കി. സ്പെയിനിലെ ബാഴ്‌സലോണയിലെ ഹോളിഫാമിലി ബസിലിക്കയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കോടതിയില്‍ ഹാജരാക്കിയ ഭീകരന്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ദേവാലയത്തിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തും സുരക്ഷാസേനയെ വിന്യസിച്ചുമാണ് സുരക്ഷ നടപടികള്‍ പുരോഗമിക്കുന്നത്.

കൊളോണിന്‍റെ പ്രതീകമാണ് കത്തീഡ്രല്‍ ദേവാലയമെന്നും ബാഴ്സലോണയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ച കത്തീഡ്രല്‍ ദേവാലയം അറ്റകുറ്റപണികള്‍ക്ക് ശേഷം 1956-ല്‍ ആണ് വീണ്ടും തുറന്നു കൊടുത്തത്. 1996-ല്‍ ലോക പൈതൃക നിര്‍മ്മിതികളുടെ കൂട്ടത്തില്‍ കൊളോണ്‍ കത്തീഡ്രലിനെയും യുനെസ്കോ ഉള്‍പ്പെടുത്തിയിരിന്നു.


Related Articles »