News - 2024

സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികൾ ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കണം: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

സ്വന്തം ലേഖകന്‍ 05-09-2017 - Tuesday

ന്യൂയോര്‍ക്ക്: സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികൾ ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നു വത്തിക്കാൻ ആരാധനാ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് സാറാ. ന്യൂയോര്‍ക്ക് ആസ്ഥാനമായ ‘വാള്‍സ്ട്രീറ്റ് ജേര്‍ണലെന്ന' ദിനപത്രത്തിലൂടെയാണ് കര്‍ദ്ദിനാളിന്റെ ആഹ്വാനം. ലൈംഗീക വിശുദ്ധിയെക്കുറിച്ച് സുവിശേഷങ്ങളില്‍ പരാമര്‍ശമുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

അവിവാഹിതരായ വിശ്വാസികള്‍ എന്തൊക്കെ ആകര്‍ഷണമുണ്ടായാലും ലൈംഗീകതയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. അജപാലകപരമായ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലൂടെ ഒരമ്മയെപ്പോലെ തന്റെ മക്കളെ പാപത്തിന്റെ നാശത്തില്‍ നിന്നു സംരക്ഷിക്കുകയാണ് തിരുസഭ ചെയ്യുന്നത്. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ കത്തോലിക്കാ സഭക്ക് ഇരട്ടത്താപ്പ് നയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

സഭാപ്രബോധനമനുസരിച്ച് ജീവിക്കുക എന്നത് സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികളുടെയും ഉത്തരവാദിത്വമാണ്. സ്വവര്‍ഗ്ഗ ആകര്‍ഷണമുണ്ടെങ്കിലും കത്തോലിക്കാ പ്രബോധനമനുസരിച്ച് ജീവിക്കുന്ന വിശ്വാസികളെ അഭിനന്ദിക്കുവാനും കര്‍ദ്ദിനാള്‍ മറന്നില്ല. സ്വവര്‍ഗ്ഗാനുരാഗികളോട് തിരുസഭ പുലര്‍ത്തിവരുന്ന നയങ്ങളെ ചോദ്യംചെയ്തു ജെസ്യൂട്ട് വൈദികനും അമേരിക്കന്‍ ജെസ്യൂട്ട് മാഗസിന്‍ എഡിറ്ററുമായ ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍ പുറത്തിറക്കിയ ‘ബില്‍ഡിംഗ് എ ബ്രിഡ്ജ്’ എന്ന പുസ്തകത്തിനുള്ള പ്രതികരണമെന്ന നിലയിലാണ് കർദ്ദിനാൾ റോബർട്ട് സാറായുടെ വിലയിരുത്തല്‍.

സഭാപ്രബോധനങ്ങളെക്കുറിച്ച് സ്വവര്‍ഗ്ഗാനുരാഗികളെ ബോധ്യപ്പെടുത്തുകയായിരുന്നു ഫാദര്‍ ജെയിംസ് ചെയ്യേണ്ടിയിരുന്നതെന്നും കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. അതേസമയം, ‘ബില്‍ഡിംഗ് എ ബ്രിഡ്ജ്’ ധാര്‍മ്മിക ദൈവശാസ്ത്രത്തെക്കുറിച്ചോ, സ്വവര്‍ഗ്ഗ പ്രേമികളുടെ ലൈംഗീക ധാര്‍മ്മികതയേക്കുറിച്ചോ പ്രതിപാദിക്കുന്ന ഒരു പുസ്തകമല്ലെന്നും, മറിച്ച് പ്രാര്‍ത്ഥനക്കും സംവാദത്തിനുമുള്ള ഒരു ക്ഷണമാണെന്നുമാണ് ഫാ. ജെയിംസ് മാര്‍ട്ടിന്റെ പ്രതികരണം.


Related Articles »