India - 2024

കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് സമ്മര്‍ദ്ധശക്തിയാകണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 08-10-2017 - Sunday

കൊച്ചി: കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് സമ്മര്‍ദ്ധശക്തിയാകണമെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെന്പാടും വ്യാപിച്ചുകിടക്കുന്ന അന്പതു ലക്ഷത്തോളം സമുദായ അംഗങ്ങളുടെ സാമൂഹ്യ, സാന്പത്തിക, രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടുകൂടി കത്തോലിക്ക കോണ്‍ഗ്രസ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സമുദായവും നന്‍മയിലും ഉത്തരവാദിത്വത്തിലും മുന്നേറുന്‌പോള്‍ അതിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതി കൂടുതല്‍ സാധ്യമാകും. സഹകരിക്കാവുന്ന ഇതര സഹോദര പ്രസ്ഥാനങ്ങളുമായും സുമനസുകളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു സംഘടിത ശക്തിയായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കര്‍ദ്ദിനാള്‍ പറഞ്ഞു. സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് വി. വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, രൂപത ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് തുരുത്തിപ്പിള്ളി, ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, ടോണി പുഞ്ചക്കുന്നേല്‍, സാജു അലക്‌സ്, സ്റ്റീഫന്‍ ജോര്‍ജ്, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, ദേവസ്യ കൊങ്ങോല, റിന്‍സണ്‍ മണവാളന്‍, ഫ്രാന്‍സീസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, റീന ഫ്രാന്‍സിസ്, രാജീവ് ജോസഫ്, ജോസ് മേനാച്ചേരി, സെബാസ്റ്റ്യന്‍ വടശേരി, ജാന്‍സന്‍ ജോസഫ്, ജോമി കൊച്ചുപറന്പില്‍, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »