News - 2024

ക്രൈസ്തവർക്കായി ഇറാഖിൽ സുരക്ഷിത മേഖല വേണമെന്ന ആവശ്യം ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 24-10-2017 - Tuesday

ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവർക്ക് സുരക്ഷാ മേഖലയൊരുക്കണമെന്ന ആശയം ഖത്തര്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയ്ക്കു വഴിതെളിയിച്ചു. അറേബ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ നിലനിൽപ് സംബന്ധിച്ച് ഖത്തറിലെ ഗ്രേറ്റർ അറബ് മഷ്റിഖിൽ നടന്ന സമ്മേളനത്തിൽ യാഹ്യ അൽ ഖു ബെയ്സിയാണ് ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനത്തെ പറ്റിയും പീഡനത്തെ പറ്റിയും സുരക്ഷിതമേഖല ഒരുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചത്. അറേബ്യൻ റിസേർച്ച് ആന്റ് പോളിസി ഗവേഷകരായ നിരവധി പേര്‍ ഇക്കാര്യത്തെ പിന്താങ്ങിയതായി അറബ് 48 റിപ്പോർട്ട് ചെയ്യുന്നു.

രാഷ്ട്രീയ തർക്കങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികൾ സമ്മേളനത്തിൽ വിലയിരുത്തി. ആക്രമണങ്ങളും പീഡനങ്ങളും പതിവായപ്പോള്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. 1910-2010 കാലയളവില്‍ ഈജിപ്ത്, പാലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയിടങ്ങളില്‍ ക്രൈസ്തവ ജനസംഖ്യ കാര്യമായ രീതിയില്‍ കുറഞ്ഞു. 14% ആയിരിന്ന ക്രൈസ്തവ ജനസംഖ്യ നാല് ശതമാനമായാണ് കുറഞ്ഞതെന്നും കോണ്‍ഫറന്‍സില്‍ വിലയിരുത്തി. സുരക്ഷിത മേഖലയെന്ന ആശയം തർക്ക വിഷയമായി തുടരുന്നുവെങ്കിലും ഇറാഖിലെ ക്രൈസ്തവരുടെ നിലനിൽപ്പ് ഇപ്പോഴും പ്രതിസന്ധിയിലാണ്.


Related Articles »