News

കോപ്റ്റിക്‌ ഓർത്തഡോക്സ് സഭയ്ക്കു ലണ്ടനിൽ പുതിയ രൂപത

സ്വന്തം ലേഖകന്‍ 02-11-2017 - Thursday

ലണ്ടൻ: ഈജിപ്റ്റിലെ അലക്സാണ്ട്രിയ ആസ്ഥാനമായ കോപ്റ്റിക്‌ ഓർത്തഡോക്സ് സഭയ്ക്ക് ഇംഗ്ലണ്ടിൽ പുതിയ രൂപത. ലണ്ടന്‍ ആസ്ഥാനമായാണ് പുതിയ രൂപത സ്ഥാപിക്കപ്പെടുന്നത്. യു‌കെയിലെ ജനറൽ ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ഏഞ്ചലോസ് രൂപതയുടെ മെത്രാനായി സ്ഥാനമേല്ക്കും. ഈജിപ്തിലെ കെയ്റോയിൽ നവംബർ പതിനൊന്നിന് നടക്കുന്ന ശുശ്രൂഷകളിൽ സഭാ തലവനും കോപ്റ്റിക്ക് തിരുസംഘ അദ്ധ്യക്ഷനുമായ പോപ്പ് തവഡ്രോസ് രണ്ടാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

പിന്നീട് ഇംഗ്ലണ്ടിലെ കോപ്റ്റിക്ക് കത്തീഡ്രലിൽ വച്ച് സ്ഥാനാരോഹണ തിരുകര്‍മ്മങ്ങള്‍ നടക്കും. 1954-ൽ ആണ് ഇംഗ്ലണ്ടിൽ കോപ്റ്റിക്ക് സഭ തങ്ങളുടെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. പില്‍ക്കാലത്ത് ഹോൾബോണിലെ വിശുദ്ധ ആന്‍ഡ്രൂസിന്റെ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടത്തികൊണ്ടിരിന്നത്. ഇന്ന് ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും മുപ്പത്തിരണ്ട് ഇടവകകളിലായി ഇരുപതിനായിരം കോപ്റ്റിക്ക് ക്രൈസ്തവരാണുള്ളത്. കോപ്റ്റിക്ക് സഭയ്ക്ക് ലണ്ടനിലെ പുതിയ രൂപതയ്ക്ക് പുറമെ മറ്റ് മൂന്ന് രൂപതകളുമുണ്ട്.


Related Articles »