India - 2024

ചെത്തിപ്പുഴ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ 10, 11 തീയതികളില്‍

സ്വന്തം ലേഖകന്‍ 07-11-2017 - Tuesday

ചെത്തിപ്പുഴ: കാര്‍മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ 10, 11 തീയതികളില്‍ നടക്കും. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഡയറക്ടര്‍ സിസ്റ്റര്‍ ടെസ്ലിന്‍ അറിയിച്ചു. പത്തിന് രാവിലെ ഒന്പതിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. ജപമാല, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന എന്നീ ശഉശ്രൂഷകളുണ്ടാകും. ഇരുപതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. കിടപ്പു രോഗികള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ടാകും. വാഹനപാര്‍ക്കിംഗിനും സൗകര്യമുണ്ടായിരിക്കും.


Related Articles »