News - 2024

ക​​ട​​ൽദു​​ര​​ന്ത​​ത്തി​​ൽ​നി​ന്നു ര​​ക്ഷ​​പ്പെട്ടു മഹാരാഷ്‌ട്രയിലെത്തിയ മത്സ്യത്തൊഴിലാളികൾക്കു തുണയായി മലയാളിവൈദികൻ

സ്വന്തം ലേഖകന്‍ 04-12-2017 - Monday

ക​​ട​​ൽദു​​ര​​ന്ത​​ത്തി​​ൽ​നി​ന്നു ര​​ക്ഷ​​പ്പെ​​ട്ട തൊ​​ള്ളാ​​യി​​രം മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു സു​​ര​​ക്ഷയൊ​​രു​​ക്കാ​​ൻ മലയാളിയായ വൈദികനും. മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ സി​​ന്ധു​​ദു​​ർ​​ഗ് ജി​​ല്ല​​യി​​ൽ ദേ​​വ​​ഘ​​ട്ട് തീ​​ര​​മേ​​ഖ​​ല​​യി​​ൽ ന​​ങ്കൂ​​രമി​​ട്ട 65 ബോ​​ട്ടു​​ക​​ളി​​ലെ തൊ​​ള്ളാ​​യി​​ര​​ത്തോ​​ളം പേ​ർ​ക്കാ​ണ് പാ​​ലാ സ്വ​​ദേ​​ശി​​യാ​​യ മി​​ഷ​​ന​​റി ഫാ. ​​ജോ​​ർ​​ജ് കാ​​വു​​കാ​​ട്ട് ആ​ശ്വ​സ​മൊ​രു​ക്കു​ന്ന​ത്. ക​​ട​​ൽ​​ക്ഷോ​​ഭ​ത്തി​നു മു​​ന്പു ക​​ട​​ലി​​ലേ​​ക്കു പോ​​യ ക​​ന്യാ​​കു​​മാ​​രി, കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണു സു​​ര​​ക്ഷി​​ത​​മാ​​യ താ​​വ​​ളം തേ​​ടി ശ​​നി​​യാ​​ഴ്ച രാ​​ത്രി​​ ദേ​​വ​​ഘ​​ട്ട് തീ​​ര​​ത്ത് എ​​ത്തി​​യ​ത്. 52 മ​ല​യാ​ളി​ക​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​രും മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​വ​രാ​ണ്.

സ​​ർ​​ക്കാ​​ർ വ​​യ​​ർ​​ലെ​​സ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ വ​​ട​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ സു​​ര​​ക്ഷി​​ത തീ​​ര​​ത്തേ​​ക്കു ബോ​​ട്ടു​​ക​​ൾ ഓ​​ടി​​ച്ചു​​മാ​​റ്റി ര​​ക്ഷ​​പ്പെ​​ടാ​​ൻ അ​​റി​​യി​​പ്പു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ഇ​വ​ർ ബോ​​ട്ടു​ക​ളു​​മാ​​യി മ​​ഹാ​​രാ​​ഷ്‌​ട്ര തീ​​ര​​ത്ത് എ​​ത്തി​​യ​​ത്. ഭാ​ഷ പ്ര​ശ്ന​മാ​യ​തോ​ടെ​യാ​ണ് അ​​വി​​ടത്തെ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും കോ​​സ്റ്റ് ഗാ​​ർ​​ഡും ഫാ. ​​ജോ​​ർ​​ജ് കാ​​വു​​കാ​​ട്ടി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​ത്. 30 വ​​ർ​​ഷ​​മാ​​യി മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ പി​​ന്നോ​​ക്ക ഗ്രാ​​മ​​ങ്ങ​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

ഏ​​താ​​നും മ​​ല​​യാ​​ളി​​ക​​ൾ​​ക്കൊ​​പ്പം മ​​ത്സ്യ​​ത്തൊ​ഴി​​ലാ​​ളി​​ക​​ൾ​​ക്കു മു​​ന്നി​​ൽ എ​​ത്തിയ ഫാ. ​ജോ​​ർ​​ജ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി ചി​​കി​​ത്സ​​യും ഭ​​ക്ഷ​​ണ​​വും സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്തി​​ച്ചു. മു​ഴു​വ​ൻ പേ​രെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. അ​​ഞ്ചു കി​​ലോ​ഗ്രാം വീ​​തം അ​​രി​​യും പ​​ച്ച​​ക്ക​​റി​​യും ഓ​​രോ തൊ​​ഴി​​ലാ​​ളി​​ക്കും എ​​ത്തി​​ച്ചു ന​​ല്കി​​യി​​ട്ടു​​ണ്ട്. തീ​​ര​​ത്തു ന​​ങ്കൂ​​ര​​മി​​ട്ടി​​രി​​ക്കു​​ന്ന ബോ​​ട്ടു​​ക​​ളി​​ൽ ത​​ന്നെ​​യാ​​ണു തൊ​​ഴി​​ലാ​​ളി​​കൾ താമസിക്കുന്നതും ഭ​​ക്ഷ​​ണം ത​​യാ​​റാക്കുന്നതും. ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുകൊടുത്തുകൊണ്ട് ഫാ.​ കാ​വു​കാ​ട്ടും ബോ​ട്ടി​ൽ ഇ​വ​രോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​ണ്.


Related Articles »