News - 2025

രാജസ്ഥാനില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെയുള്ള ആക്രമണം: അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 22-12-2017 - Friday

ജയ്പുര്‍: രാജസ്ഥാനില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ തീവ്രഹിന്ദുത്വവാദികള്‍ അക്രമം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകര്‍ എഡിഎമ്മിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് പ്രതാപ്ഗഡ് ജില്ലാ പോലീസ് മേധാവി ശിവരാജ് മീണ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മശിഹ് ശക്തി സമിതി (എംഎസ്എസ്) എന്ന സംഘടന നടത്തിയ ക്രിസ്തുമസ് പരിപാടിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

രാത്രി 9.30 ന് പോലീസുമായി പ്രദേശവാസികളില്‍ ചിലര്‍ എത്തുകയും പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് പിന്നീട് ഇവര്‍ പരിപാടി അലങ്കോലപ്പെടുത്തി. പരിപാടി സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ സംഘം പുസ്തകങ്ങളും ആരാധനാവസ്തുക്കളും എറിഞ്ഞ് നശിപ്പിക്കുകയായിരിന്നു. ഹിന്ദു തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും പോലീസുകാരും അക്രമികള്‍ക്കൊപ്പമായിരുന്നുവെന്നും എംഎസ്എസ് സെക്രട്ടറി ലക്ഷ്മണ്‍ മീണ പറഞ്ഞു


Related Articles »