News - 2025
പള്ളിയില്‍ നിന്നു മടങ്ങിയവര്‍ക്കു നേരെ വെടിവെയ്പ്പ്: 14 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 03-01-2018 - Wednesday
അബൂജ: നൈജീരിയയില്‍ പുതുവത്സര രാത്രിയില്‍ പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കുശേഷം പള്ളിയില്‍നിന്നു മടങ്ങിയവര്‍ക്കു നേര്‍ക്ക് തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഹർകോർട്ട് തുറമുഖത്തുനിന്ന് 90 കിലോമീറ്റർ അകലെയുള്ള ഒമോകു നഗരത്തിലെ ദേവാലയത്തില്‍ നിന്ന് മടങ്ങിയവർക്കുനേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പുലര്‍ച്ചെ 12.30നു തോക്കുധാരി വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരിന്നുവെന്ന്‍ അക്രമത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂയര്‍ ആഘോഷത്തിനിടെ കരിമരുന്ന് പ്രയോഗം പലയിടങ്ങളിലും നടന്നതിനാല്‍ വെടിവെയ്പ്പാണെന്ന് പ്രദേശവാസികള്‍ അറിഞ്ഞിരിന്നില്ല. അക്രമിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കടുത്ത ദാരിദ്ര്യം നിലനിൽക്കുന്ന ഇൗ പ്രദേശത്ത് സായുധസംഘങ്ങൾ കലാപങ്ങൾ നടത്തുന്നത് പതിവ് സംഭവമായിരിക്കുകയാണ്.
നൈജീരിയായിലെ പല നഗരങ്ങളും ഇത്തരത്തിലുള്ള സായുധസംഘങ്ങളാണ് നിയന്ത്രിക്കുന്നത്. നൂറു കണക്കിന് ക്രൈസ്തവരാണ് ഓരോ വർഷവും നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ വധിക്കപ്പെടുന്നത്. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുന്നൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.