News - 2025
തിരുവനന്തപുരത്തു കന്യാസ്‌ത്രീകളെ ആക്രമിക്കുവാന്‍ ഹിന്ദു ഐക്യവേദിയുടെ ശ്രമം
സ്വന്തം ലേഖകന്‍ 05-01-2018 - Friday
വിതുര: തിരുവനന്തപുരം ജില്ലയിലെ വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിനുളളില്‍ കയറി കന്യാസ്‌ത്രീകളെ ആക്രമിക്കാന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ശ്രമം. ഇന്നലെ വൈകിട്ട് 8 മണിയോടെ സംഭവം. തേവിയോട് ദൈവപരിപാലന ദേവാലയത്തിലെ ബിസിസി വാര്‍ഷികം കഴിഞ്ഞ് കോണ്‍വെന്റിലെത്തിയ മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ എലിസബത്തും സിസ്റ്റര്‍ മേബളിനു നേരെയുമാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആക്രമണത്തിന് ശ്രമിച്ചത്. ഇവരോട് പ്രവര്‍ത്തകര്‍ അശ്ലീല ഭാഷയില്‍ സംസാരിച്ചു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിതുര സബ് ഇന്‍സ്‌പെക്‌ടറും സംഘവും കോണ്‍വെന്റിലെത്തി സന്യാസിനിമാരുടെ മൊഴി രേഖപ്പെടുത്തി.
ആക്രമണത്തിനെത്തിയവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് കന്യാസ്ത്രീകള്‍ പോലീസിനോട് പറഞ്ഞു. ബോണക്കാട് കുരിശുമല വിഷയത്തില്‍ സമരങ്ങള്‍ക്ക് മുന്‍ നിരയിലുണ്ടായിരുന്നവരാണ് വിസിറ്റേഷന്‍ സഭയിലെ സന്യാസിനിമാര്‍. സംഭവത്തെ അപലപിച്ചു കൊണ്ട് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് രംഗത്തെത്തി. കോണ്‍വെന്റിനുളളില്‍ അതിക്രമിച്ച് കടന്നു കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചത് കേരളത്തെയും ഉത്തരേന്ത്യ ആക്കാനുളള വര്‍ഗ്ഗീയവാദികളുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.