India - 2025
ആരാധനാക്രമ കമ്മീഷന്റെ പുതിയ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍ 12-01-2018 - Friday
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ കമ്മീഷന്‍ തയാറാക്കിയ പുതിയ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു. വിവാഹവാഗ്ദാനക്രമം, സുവിശേഷ പ്രഘോഷണ മാര്‍ഗരേഖ എന്നീ ഗ്രന്ഥങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡിനോട് അനുബന്ധിച്ചു മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ക്ക് ആദ്യപ്രതികള്‍ നല്‍കി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രകാശന ചടങ്ങ് നിര്‍വ്വഹിച്ചത്.
സഭയുടെ ആരാധനാക്രമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയ്ക്കു വേണ്ടി സിനഡ് ആദ്യമായാണു വിവാഹവാഗ്ദാനക്രമ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.
ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും സിനഡില്‍ പ്രകാശനം ചെയ്തു. റോമില്‍നിന്നു പ്രസിദ്ധീകരിച്ച സുവിശേഷപ്രഘോഷണ ഡയറക്ടറിയുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയ്ക്കു വേണ്ടി തയാറാക്കിയതാണു സുവിശേഷ പ്രഘോഷണ മാര്‍ഗരേഖ. പുസ്തകങ്ങളും സീറോ മലബാര്‍ സഭയുടെ സുറിയാനി ഭാഷയിലുള്ള റാസ കുര്‍ബാനയുടെ രണ്ടാംപതിപ്പും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ആരാധനാക്രമ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446477924.