News - 2025

സുവിശേഷവത്ക്കരണത്തിന് തടസ്സം ക്രൈസ്തവര്‍ക്കിടയിലെ ഐക്യമില്ലായ്മ: കര്‍ദ്ദിനാള്‍ കോഹ്

സ്വന്തം ലേഖകന്‍ 20-01-2018 - Saturday

വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിന് തടസ്സമായി നില്ക്കുന്നത് ക്രൈസ്തവര്‍ക്കിടയിലെ ഐക്യമില്ലായ്മയും ഭിന്നിച്ചുനില്ക്കുന്ന ചെറുസഭകളുമാണെന്നു വത്തിക്കാനിലെ സഭൈക്യ ചര്‍ച്ചകള്‍ക്കുള്ള സമിതിയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ്. ജനുവരി 18-ന് ആരംഭിച്ച ക്രൈസ്തവൈക്യവാരത്തിന് ആമുഖമായി ലൊസര്‍വത്തോ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

സുവിശേഷദൗത്യവും സഭൈക്യശ്രമങ്ങളും പരസ്പരബന്ധിയാണ്. വിശ്വാസത്തിന്റെ ക്രൈസ്തവസാക്ഷ്യം ലോകത്തിനു നല്‍കുന്നതിനും യേശുവിന്‍റെ രക്ഷാകര ജോലി ഭൂമിയില്‍ ഇന്നും തുടരുന്നതിനും ക്രൈസ്തവര്‍ക്കിടയിലെ ഐക്യം അനിവാര്യമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്‍റെയും ക്രൈസ്തവ സാമൂഹിക ജീവിതത്തിന്‍റെയും മേഖലയിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ കലുഷിതമായ ഇന്നത്തെ ലോകത്ത് സുവിശേഷ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും വെളിച്ചം പരത്താനാകൂ. പ്രായോഗികതയുള്ള ഒരു ക്രൈസ്തവ കൂട്ടായ്മ ആഗോളതലത്തില്‍ സംഘടിപ്പിക്കണം എന്ന ചിന്തയാണ് ഒരു നൂറ്റാണ്ടുമുന്‍പ് എഡിന്‍ബര്‍ഗിലെ പ്രഥമ സഭൈക്യസംഗമം പങ്കുവെച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


Related Articles »