News - 2025

ജീസസ് മാർച്ച്; വിശ്വാസ സാക്ഷ്യമായി ഉഗാണ്ടയിലെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 26-01-2018 - Friday

കംപാല: ഉഗാണ്ടയിലെ മബരാരയിൽ ക്രിസ്തുവിനെ പ്രഘോഷിച്ചുക്കൊണ്ട് ആയിരങ്ങളുടെ മാര്‍ച്ച്. ഇന്നലെ ജനുവരി 25ന് ജീസസ് മാർച്ച് എന്ന പേരില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് ഒത്തുചേർന്നത്. ഡേ സ്റ്റാർ കത്തീഡ്രലിൽ നിന്നും ആരംഭിച്ച റാലി മബരാരയിലെ ദേവാലയത്തിലാണ് സമാപിച്ചത്. സ്തുതിഗീതങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ ക്രിസ്തുവിന്റെ അനുയായികളായി ജീവിക്കാനും സുവിശേഷ പ്രഘോഷണത്തിനു സദാ സന്നദ്ധരാണെന്നും വിശ്വാസികള്‍ തുറന്ന്‍ പ്രഖ്യാപിച്ചു. റാലിയില്‍ പങ്കെടുക്കുവാന്‍ സമീപ പ്രദേശങ്ങളിൽ നിന്നും ധാരാളം പേര്‍ എത്തിയെന്ന് ഉഗാണ്ടയിലെ ക്രൈസ്തവ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഫ്രിക്ക ദൈവാനുഗ്രഹത്താൽ നിറയപ്പെടുന്നതിന്റെ അടയാളമാണ് വിശ്വാസികളുടെ സംഗമമെന്നും ഏകദൈവത്തിലും അവിടുത്തെ പുത്രനായ യേശുവിലും വിശ്വസിക്കുന്ന ഓരോരുത്തരും ദൈവത്തെ മഹത്വപ്പെടുത്തണമെന്ന ഉദേശത്തോടെയാണ് ജീസസ് മാർച്ച് സംഘടിപ്പിച്ചതെന്നും റാലിക്ക് നേതൃത്വം വഹിച്ച നാഥൻ ഇബ്രാഹിം തുര്യമുരീബ പറഞ്ഞു. കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളിലൂടെ പൂർത്തീകരിച്ച റാലി തിന്മയുടെ സ്വാധീനത്തിൽ ജീവിക്കുന്നവർക്ക് വിടുതൽ നൽകാൻ ഇടവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജനുവരി 21 മുതൽ 25 വരെ നടന്ന യുവജന സംഗമത്തിലും വിശ്വാസികളുടെ സാന്നിധ്യം ഏറെയായിരിന്നു. ദൈവത്തെ അറിയുവാനും അവിടുത്തെ പിന്‍ചെല്ലുവാനും യുവജനങ്ങൾ പ്രകടിപ്പിച്ച തീക്ഷണത എന്നെന്നും നിലനിൽക്കട്ടെയെന്ന് സുവിശേഷപ്രഘോഷകനായ ക്രിസ് ടുസിമി പറഞ്ഞു. അതേസമയം റാലിയില്‍ പങ്കെടുക്കുവാന്‍ രാജ്യത്തെ പ്രമുഖ സുവിശേഷ പ്രഘോഷകരും എത്തിയിരിന്നു.


Related Articles »