India

പ്രവര്‍ത്തനനിരതനായിരിക്കുന്നത് ദൈവം മാത്രം: മാര്‍ ജോസഫ് പാംപ്ലാനി

സ്വന്തം ലേഖകന്‍ 28-01-2018 - Sunday

പയ്യാവൂര്‍: പ്രവര്‍ത്തനനിരതനായിരിക്കുന്നത് ദൈവം മാത്രമാണെന്നും നാമും അവിടുത്തെപ്പോലെ നിരന്തരം പ്രവര്‍ത്തനത്തില്‍ മുഴുകണമെന്നും തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.

പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന മടമ്പം ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷനില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ക്ക് ദൈവം അനുഗ്രഹം കൊടുക്കുമ്പോള്‍ നാം സന്തോഷിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിലും ദൈവാനുഗ്രഹം നിറയും. കര്‍ത്താവ് ഉത്തരം തരുന്നതുവരെ നാം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഉത്തരം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »