India - 2024

പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് ആരംഭം

സ്വന്തം ലേഖകന്‍ 07-02-2018 - Wednesday

ചാലക്കുടി: പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്നു ആരംഭം. രാവിലെ വചനപ്രതിഷ്ഠയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. പോട്ട ആശ്രമം സുപ്പീരിയര്‍ ഫാ. ഫിലിപ്പ് തയ്യില്‍ വചനപ്രതിഷ്ഠ നടത്തും. വിന്‍സെന്‍ഷ്യന്‍ സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് കല്ലുങ്ങല്‍ വിസി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വചനപ്രഘോഷകരായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളമ്നാല്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. വര്‍ഗീസ് കൊറ്റാപറമ്പില്‍ തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തും.

പോട്ട ആശ്രമത്തില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. ദിവസേന ദിവ്യബലിയും സാക്ഷ്യങ്ങളും ആരാധനയും സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്കു താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആശ്രമത്തില്‍ വിശാലമായ പന്തലും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കൂടാതെ, പന്തലിന്റെ എല്ലാ ഭാഗത്തും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയുമുണ്ട്. കിടപ്പുരോഗികള്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങളുണ്ട്. ദേശീയപാതയിലൂടെ പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പോട്ട ആശ്രമം കവലയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പോള്‍ ആലപ്പാട്ട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കണ്‍വന്‍ഷന്‍ 11നു സമാപിക്കും.


Related Articles »