India

സെന്റ് തോമസ് മിഷ്ണറി സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 18-02-2018 - Sunday

ഭരണങ്ങാനം: സീറോ മലബാര്‍ സഭയുടെ സ്വന്തമായ പ്രേഷിത മുന്നണിയായി ഉദ്ഘാടനം ചെയ്യപ്പെട്ട വൈദിക പ്രേഷിത സമൂഹമായ സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി (എംഎസ്ടി)യുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. കൃതജ്ഞതാബലിക്ക് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടയിനില്ലാതെ അലയുന്ന ഇന്ത്യന്‍ ജനതയോട് മാര്‍ സെബാസ്റ്റ്യന്‍ വയലിലിനു തോന്നിയ കരുണയുടെ ഫലമാണ് സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി എന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ജൂബിലി സംഗമത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായിരുന്നു. സഭയുടെ പ്രേഷിത സ്വഭാവം അതിന്റെ പൂര്‍ണതയിലും തനിമയിലും ഉള്‍ക്കൊള്ളുന്ന സമൂഹമാണ് എംഎസ്ടിയെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. ജോയി ഏബ്രഹാം എംപിയും മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 22 വരെ മേലന്പാറ ദീപ്തി ഭവനിലാണ് ആഘോഷം.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഗമങ്ങള്‍, കൃതജ്ഞതാ ബലി, കലാപരിപാടികള്‍ എന്നിവ നടക്കും. 1968 ഫെ​​ബ്രു​​വ​​രി 22ന് ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വയലി​​ൽ സ്ഥാ​​പി​​ച്ച എം​​എ​​സ്ടി സ​​മൂ​​ഹ​​ത്തി​​ന് ഒ​​രു മെ​​ത്രാ​​നും മുന്നൂറിലധികം വൈദികരുമുണ്ട്.