News - 2024

ഭൂകമ്പത്തിന് ഒന്നര വര്‍ഷത്തിന് ശേഷവും പോറല്‍പോലും എല്‍ക്കാതെ തിരുവോസ്തി

സ്വന്തം ലേഖകന്‍ 23-02-2018 - Friday

അര്‍ക്വാട്ടാ: ഒന്നര വര്‍ഷം മുന്‍പ് മധ്യ ഇറ്റലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ദേവാലയത്തില്‍ നിന്നും പോറല്‍പോലും എല്‍ക്കാത്ത തിരുവോസ്തി അത്ഭുതകരമായി കണ്ടെത്തി. 2016-ല്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ‘അര്‍ക്വാട്ടാ ഡെല്‍ ട്രോന്റോ’ ഇടവക ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ സക്രാരിയില്‍ നിന്നും ലഭിച്ച ഈ തിരുവോസ്തികളുടെ നിറത്തിലോ ഗന്ധത്തിലോ, ആകൃതിയിലോ യാതൊരു മാറ്റവും വന്നിട്ടില്ല. പുതുമയുള്ളതെന്ന് തോന്നിപ്പിക്ക വിധത്തിലാണ് തിരുവോസ്തികള്‍ കണ്ടെത്തിയതെന്നും ശ്രദ്ധേയമാണ്. നാല്‍പ്പതോളം തിരുവോസ്തികളാണ് കണ്ടെത്തിയിരിക്കുന്നത്.

സാധാരണഗതിയില്‍ കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിരുവോസ്തികളില്‍ മാറ്റമുണ്ടാകുകയോ അവയുടെ ആകൃതിയില്‍ വ്യത്യാസം വരുകയോ സംഭവിക്കാറുണ്ട്. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കഴിഞ്ഞ് ഒന്നരവര്‍ഷമായെങ്കിലും തിരുവോസ്തികള്‍ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നതാണ് അത്ഭുതം. 2016 ഒക്ടോബര്‍ 30-നാണ് മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. അര്‍ക്വാട്ടായിലും സമീപ പ്രദേശങ്ങളിലും കടുത്ത നാശനഷ്ടമാണ് ഭൂകമ്പം വരുത്തിവെച്ചത്.

Must Read: ‍ മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര

1730-ല്‍ സിയന്നായില്‍ സംഭവിച്ച അത്ഭുതത്തിന് സമാനമായ അത്ഭുതമാണിതെന്നു തിരുവോസ്തി കണ്ടെത്തിയ ഫാ. ഡോണ്‍ ആഞ്ചെലോ സിനാക്കോട്ടി എന്ന വൈദികന്‍ പറഞ്ഞു. ഇതിനെ കുറിച്ച് പറയുവാന്‍ വാക്കുകളില്ലെന്നാണ് പ്രാദേശിക മെത്രാനായ മോണ്‍. ജിയോവന്നി ഡി എര്‍ക്കോളെ അഭിപ്രായപ്പെട്ടത്. പ്രത്യാശയുടെ ഒരടയാളമാണ് ഇതെന്നും അര്‍ക്വാട്ട ജനതയുടെ യേശുവിലുള്ള വിശ്വാസത്തെ ഈ അത്ഭുതം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സമീപകാലത്തുണ്ടായ ദിവ്യകാരുണ്യ അത്ഭുതങ്ങളില്‍ ഒന്നായി ഇതും അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ‍

പ്രവാചക ശബ്ദം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഏതാനും ദിവ്യകാരുണ്യ അത്ഭുതങ്ങള്‍

** ഇറ്റലിയിലെ വാഡോയില്‍ വിശ്വാസികളെ സ്തബ്ദരാക്കി കൊണ്ട് ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

** രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

** ഇറ്റലിയിലെ ഫെറായില്‍ ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

**വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »