India - 2024

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ഇന്ന്

സ്വന്തം ലേഖകന്‍ 25-02-2018 - Sunday

കൊച്ചി: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വ ദിനമായ ഇന്നു ജന്മനാടായ പുല്ലുവഴിയില്‍ പ്രഥമ തിരുനാള്‍ ആഘോഷം നടക്കും. രാവിലെ സെന്റ് തോമസ് ദേവാലയത്തില്‍ ബലിയര്‍പ്പണം നടന്നു. വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടര്‍ന്നു തിരുനാള്‍ പാട്ടുകുര്‍ബാന എന്നിവ നടക്കും. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം. സിസ്റ്റര്‍ റാണി മരിയയുടെ ജന്മഗൃഹത്തിനു സമീപത്തുള്ള റാണിമരിയ റോഡിലൂടെയാണു പ്രദക്ഷിണം കടന്നുപോകുന്നത്.തീര്‍ഥാടകരെ സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ജോസ് പാറപ്പുറം അറിയിച്ചു.

റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗറിലെ റാണി മരിയ ദേവാലയത്തില്‍ ഇന്നലെയായിരുന്നു തിരുനാള്‍. ആയിരക്കണക്കിനു വിശ്വാസികളാണ് അവിടെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഉദയ്‌നഗര്‍ റാണി മരിയ ദേവാലയത്തില്‍ ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ നാഗ്പുര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തകുളങ്ങര, ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ജാബുവ ബിഷപ്പ് ഡോ. ബേസില്‍ ബൂരിയ, ഖാണ്ഡുവ ബിഷപ് ഡോ. ദുരൈരാജ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.


Related Articles »