News

ലോകമേ കാണുക, ഈ ക്രിസ്തീയ സ്നേഹം; മകന്റെ ഘാതകനോട് ക്ഷമിക്കുന്നുവെന്നു ഫാ. സേവ്യറിന്റെ അമ്മ

സ്വന്തം ലേഖകന്‍ 04-03-2018 - Sunday

കൊച്ചി: ഓമനിച്ചു വളര്‍ത്തി വലുതാക്കി കര്‍ത്തൃകരങ്ങളില്‍ ഏല്‍പ്പിച്ച തന്റെ മകനെ കുത്തിക്കൊന്ന പ്രതിയോട് ക്ഷമിക്കുന്നതായി അറിയിച്ചുകൊണ്ട് ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ. ക്രൈസ്തവ വിശ്വാസത്തിന്റെ പൂര്‍ണ്ണത അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ പ്രഘോഷിക്കുന്നതിനാണ് മലയാറ്റൂര്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരിന്ന ഫാ. സേവ്യറിനെ കുത്തിക്കൊന്ന ജോണിയുടെ വീട്ടില്‍ നേരിട്ടു എത്തിയ വൈദികന്റെ അമ്മയും സഹോദരങ്ങളും ജോണിയോട് യാതൊരു പരിഭവുമില്ലെന്നും ക്ഷമിക്കുന്നുവെന്നും ജോണിയുടെ ഭാര്യ ആനിയെ അറിയിക്കുകയായിരിന്നു.

ജീവന് തുല്യം സ്നേഹിച്ച തന്റെ മകനെ നഷ്ട്ടപ്പെട്ട അമ്മ ത്രേസ്യാമ്മ, ആനിയെ വാരിപ്പുണര്‍ന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ഹൃദയം നുറുങ്ങുന്ന കാഴ്ചയായി ഇത് മാറി. ജോണി ചെയ്ത തെറ്റിന് ദൈവത്തോടൊപ്പം തങ്ങളും ക്ഷമിക്കുകയാണെന്ന് അമ്മ പറഞ്ഞപ്പോള്‍ വിങ്ങിപൊട്ടാനേ ആനിക്ക് സാധിച്ചുള്ളൂ. തുടര്‍ന്നു ആനി, ഫാ. സേവ്യറിന്റെ അമ്മയുടെ കാല്‍ക്കല്‍ വീഴുകയായിരിന്നു. പരസ്പരം കെട്ടിപ്പിടിച്ച് അവര്‍ കരഞ്ഞു. കണ്ടുനിന്നവര്‍, ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന് പകരം ഹൃദയവേദനയോടെ വിതുമ്പി. അതേ, ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ആ അമ്മ ലോകത്തിന് മുന്നില്‍ പ്രഘോഷിച്ചു.

തന്നെ ക്രൂശിച്ചവരോട് ക്ഷമിച്ച ക്രിസ്തുവിന്‍റെ പാത പിന്തുടരുകയാണ് ചെയ്തതെന്ന് ഫാ.സേവ്യറിന്‍റെ സഹോദരൻ സെബാസ്റ്റ്യൻ നുറുങ്ങുന്ന വേദനയെ ഒതുക്കി പറഞ്ഞു. . വൈ​ദിക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർത്ഥ​ന​ ന​ട​ത്തി​ ജോണി ജയിൽ മോചിതനാകുമ്പോൾ വീണ്ടും കാണാമെന്ന് ഉറപ്പ് നൽകിയാണ് ത്ര്യേസ്യാമ്മയും കുടുംബവും മടങ്ങിയത്. ഫാ. സേവ്യറിന്റെ മൃതസംസ്ക്കാരം കഴിഞ്ഞു ഒരു ദിവസം കഴിയുന്നതിന് മുന്‍പേ തന്നെ ഈ അമ്മയും കുടുംബവും പ്രതിയുടെ വീട്ടില്‍ എത്തിയെന്നത് മറ്റൊരു വിശ്വാസസാക്ഷ്യം. ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​ന്‍റെ ഘാ​ത​ക​നോ​ടു സ​ഭാസ​മൂ​ഹം മു​ഴു​വ​ൻ മാ​പ്പു ന​ൽ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്കി​ട​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞി​രു​ന്നു.

2007-ല്‍ തങ്ങളുടെ മകളുടെ ഘാതകനായ സമുന്ദര്‍ സിംഗിനോട് സിസ്റ്റര്‍ റാണി മരിയയുടെ മാതാപിതാക്കള്‍ പൈലിയും ഏലീശ്വയും ക്ഷമിച്ച ക്രിസ്തീയ ക്ഷമയുടെ തനിയാവര്‍ത്തനം ഇന്ന് മലയാറ്റൂരില്‍ സംഭവിച്ചപ്പോള്‍ അത് "യേശുക്രിസ്തു" എന്ന രക്ഷമാര്‍ഗ്ഗത്തെയാണ് ലോകത്തിന് മുന്നില്‍ വീണ്ടും അവതരിപ്പിക്കുന്നത്. മതത്തിന്റെ പേരില്‍ വെട്ടാനും കൊല്ലാനും നടക്കുന്നവര്‍ തിരിച്ചറിയുക, ഈ ക്രിസ്തീയ ക്ഷമയെ, ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ സഹിഷ്ണുതയെ.


Related Articles »