India - 2025
ദുഃഖ വെള്ളിയാഴ്ച പ്രവൃത്തിദിനമാക്കിയ ഉത്തരവ് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍ 28-03-2018 - Wednesday
ന്യൂഡല്‍ഹി: ദുഃഖ വെള്ളിയാഴ്ച ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കു പ്രവൃത്തിദിനമാക്കിയ വിവാദ ഉത്തരവ് അധികൃതര്‍ പിന്‍വലിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കു ദുഖവെള്ളി പ്രവൃത്തിദിനമാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ ദുഖവെള്ളി പ്രവൃത്തിദിനമാക്കിയതിനെതിരേ യുവജന രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി. ഉത്തരവ് ക്രിസ്ത്യാനികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതായും ഇതില്‍ വിശദീകരണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഉത്തരവ് പിന്‍വലിക്കുവാന്‍ ബിഎസ്‌എന്‍എല്‍ നിര്‍ബന്ധിതരായി തീരുകയായിരിന്നു.
