India - 2024

ഡോ. എ.ടി. ദേവസ്യ പുരസ്‌കാരം മാര്‍ ജോസഫ് പവ്വത്തിലിന്

സ്വന്തം ലേഖകന്‍ 05-04-2018 - Thursday

പാലാ: ഗാന്ധിയനും മഹാത്മാഗാന്ധി സര്‍വകലാശാല പ്രഥമ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എ.ടി. ദേവസ്യായുടെ നവതിയോടനുബന്ധിച്ചു ഡോ.എ.ടി. ദേവസ്യ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ നവതി പുരസ്‌കാരത്തിന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെ തെരഞ്ഞെടുത്തു. അന്‍പതിനായിരം രൂപയും പ്രത്യേക ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിദ്യാഭ്യാസ രംഗത്ത് നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്കുന്നതെന്ന് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. സാബു ഡി. മാത്യു എന്നിവര്‍ അറിയിച്ചു. 12 ന് വൈകുന്നേരം നാലിന് പാലാ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന നവതിസംഗമത്തില്‍ പുരസ്‌കാരം നല്കും.


Related Articles »