News - 2024

കോംഗോയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ വൈദികൻ മോചിതനായി

സ്വന്തം ലേഖകന്‍ 09-04-2018 - Monday

കംപാല: ഈസ്റ്റർ ദിനത്തിൽ കോംഗോയിലെ നോര്‍ത്ത് കിവു പ്രവിശ്യയില്‍ നിന്നും തട്ടികൊണ്ട് പോയ കത്തോലിക്ക വൈദികന്‍ മോചിതനായി. ഏപ്രില്‍ 5നാണ് ഫാ. സെലെസ്റ്റിന്‍ ഗംഗോ എന്ന വൈദികന്‍ വൈദികന്‍ മോചിതനായത്. പ്രദേശവാസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് വൈദികനെ വിട്ടയച്ചതെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ നയരുകവങ്കരയ്ക്കും കരാമ്പി മദ്ധ്യേ സ്ഥിതി ചെയ്യുന്ന രുട്ഷുരു പ്രവിശ്യയിൽ നിന്നാണ് വൈദികനെ ബന്ദിയാക്കിയത്. ഫാ. സെലെസ്റ്റിനെ അക്രമികൾ ഉപദ്രവിച്ചില്ലെന്നും അദ്ദേഹത്തെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും കോംഗോ നാഷ്ണൽ എപ്പിസ്കോപ്പൽ കോൺഫറൻസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

വൈദികന്റെ മൊബൈൽ ഫോൺ വഴി ഭീകരർ ഡോൺ ഗംഗോ ഇടവക അധികൃതരോട് അഞ്ച് ലക്ഷം ഡോളർ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നതായി ഗോമ ബിഷപ്പ് മോൺ.തിയോഫിൽ കബോയ് റുബോനേക വെളിപ്പെടുത്തി. ദൈവത്താൽ അഭിഷിക്തരായി ജനങ്ങളുടെ സേവനത്തിനായി നിയോഗിക്കപ്പെട്ട വൈദികരെ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും തടസ്സപ്പെടുത്തുന്നത് ഖേദകരമാണെന്നും കോംഗോയിൽ വൈദികർക്ക് പുറമേ സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കുന്നത് ഏറിവരികയാണെന്നും മോൺ. റുബോനേക പറഞ്ഞു.

അതേസമയം നിരവധി വൈദികര്‍ എപ്പോഴും ആക്രമികളുടെ തടങ്കലിലാണ്. അസംപ്ഷനിസ്റ്റ് വൈദികരായ ഫാ. ജീൻ പെരേര ഡുലാനി, ഫാ. അൻസെൽമേ വസിക്കുന്ധി, ഫാ.എഡ്മോൻഡ് ബാംറ്റുത് എന്നിവരെ 2012-ല്‍ ആണ് തട്ടിക്കൊണ്ട് പോയത്. ഇവരെ കുറിച്ച് യാതൊരു വിവരവും ഇല്ല. കഴിഞ്ഞ വർഷം ബന്ദികളാക്കിയ ഫാ. പെരേര അകിലിമലി, ഫാ. ചാൾസ് കിപാസ എന്നീ വൈദികര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. മോചനദ്രവ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം അക്രമങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.


Related Articles »