News - 2024

പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി ജാഗരണ പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ ദേവാലയം

സ്വന്തം ലേഖകന്‍ 20-04-2018 - Friday

വാഷിംഗ്ടൺ: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പ്രാര്‍ത്ഥനാദിനവുമായി അമേരിക്കന്‍ ദേവാലയം. തുടർച്ചയായി ആക്രമണങ്ങളുടെ ഭീതിയിൽ കഴിയുന്ന പാക്കിസ്ഥാനിലെ വിശ്വാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെ ഏപ്രിൽ 21 ശനിയാഴ്ച ഫിലാഡല്‍ഫിയായിലെ സെന്‍റ് വില്ല്യം ഇടവകയാണ് പ്രാർത്ഥന ദിനമായി ആചരിക്കുന്നത്. ഫിലാഡൽഫിയ റൈസിങ്ങ് സൺ അവന്യൂവിൽ ആറു മണിക്ക് ജാഗരണ പ്രാർത്ഥന ആരംഭിക്കും. അമേരിക്കയിലെ പാക്കിസ്ഥാൻ ക്രൈസ്തവര്‍ കൂടുതലായി ആശ്രയിക്കുന്ന ദേവാലയമാണ് സെന്‍റ് വില്ല്യം ദേവാലയം.

മുസ്ളിം രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാണ്. ഏപ്രിൽ രണ്ടിന് ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ വെടിവെയ്പ്പിൽ നാല് ക്രൈസ്തവരും ഏപ്രിൽ 15 ഞായറാഴ്ച ക്വറ്റയില്‍ രണ്ട് ക്രൈസ്തവ യുവാക്കളും വധിക്കപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ മാതൃരാജ്യത്തെ വിശ്വാസികളുടെ നിലനിൽപ്പിൽ ദുഃഖിതരായ സെന്‍റ് വില്ല്യം ഇടവകാംഗങ്ങള്‍ സഹനങ്ങളിലൂടെ കടന്നു പോകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിക്കുകയായിരിന്നു.


Related Articles »