India - 2025
ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം നാളെ
സ്വന്തം ലേഖകന്‍ 22-04-2018 - Sunday
നാഗ്പുര്‍: ദിവംഗതനായ നാഗ്പുര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം നാളെ നാഗ്പുര്‍ സെന്റ് ഫ്രാന്‍സിസ് സാലെസ് കത്തീഡ്രലില്‍ നടക്കും. ഉച്ചയ്ക്ക് 12നു പൊതുദര്‍ശനത്തിനുശേഷം മൂന്നിന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്കശുശ്രൂഷകള്‍ ആരംഭിക്കും.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനപ്രസംഗം നടത്തും. കര്‍ദ്ദിനാള്‍ ഡോ. ടെലസ് ഫോര്‍ ടോപ്പോ സഹകാര്‍മികനായിരിക്കും. വിവിധ രൂപതകളില്‍നിന്നായി 55 ബിഷപ്പുമാര്‍ കബറടക്കശുശ്രൂഷയില്‍ പങ്കെടുക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര കാലം ചെയ്തത്.