News - 2025

മൂന്നു വര്‍ഷത്തിനകം വടക്കന്‍ അയര്‍ലണ്ട് കത്തോലിക്ക ഭൂരിപക്ഷമാകും

സ്വന്തം ലേഖകന്‍ 23-04-2018 - Monday

ബെല്‍ഫാസ്റ്റ്: മൂന്നു വര്‍ഷത്തിനകം വടക്കന്‍ അയര്‍ലണ്ട് കത്തോലിക്ക ഭൂരിപക്ഷ രാജ്യമാകുമെന്ന് മുന്‍നിര അക്കാദമിക് വിദഗ്ദനായ ഡോ. പോള്‍ നോലന്‍റിന്റെ വിലയിരുത്തല്‍. രാഷ്ട്രത്തെ സമാധാന പ്രക്രിയകളേയും, സാമൂഹിക ചലനങ്ങളേയും സസൂക്ഷമം നിരീക്ഷിച്ചുവരുന്ന മുന്‍നിര അക്കാദമിക് വിദഗ്ദനായ ഡോ. നോലന്‍ വടക്കന്‍ അയര്‍ലണ്ടിലെ ബി.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍. “ഇന്ന്‍ മുതല്‍ 3 വര്‍ഷം തികയുമ്പോഴേക്കും നമ്മള്‍ അവസാനിക്കും. രാഷ്ട്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നമ്മുടെ രാഷ്ട്രം കത്തോലിക്കാ ഭൂരിപക്ഷരാഷ്ട്രമാവും” എന്നാണ് ഡോ. നോലന്‍റെ പ്രസ്താവന.

2011-ല്‍ നടന്ന സെന്‍സസ് പ്രകാരം, വടക്കന്‍ അയര്‍ലണ്ടിലെ പ്രൊട്ടസ്റ്റന്റ് സമൂഹം 48 ശതമാനമായിരുന്നു. കത്തോലിക്കരാകട്ടെ 45 ശതമാനവും. സ്കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ 51 ശതമാനം കത്തോലിക്കരും, 37 ശതമാനം പ്രൊട്ടസ്റ്റന്‍റുകാരുമാണ്. 2016-ലെ കണക്കനുസരിച്ച് ജോലിചെയ്യുവാന്‍ പ്രായമായവരുടെ എണ്ണത്തില്‍ 44 ശതമാനവും കത്തോലിക്കരായപ്പോള്‍, പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്റെ എണ്ണം 40 ശതമാനമായിരുന്നു. സ്കൂള്‍ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി നോക്കിയാല്‍ 51 ശതമാനം കത്തോലിക്കരും, 37 ശതമാനം പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തില്‍ മാത്രമായിരുന്നു പ്രൊട്ടസ്റ്റന്‍റുകാര്‍ മുന്നിട്ടു നിന്നിരുന്നത്. 57 ശതമാനം പ്രൊട്ടസ്റ്റന്റ്കാരും 35 ശതമാനം കത്തോലിക്കരുമായിരുന്നു വയോധികരായി ഉണ്ടായിരിന്നത്.


Related Articles »