India - 2025
സിസ്റ്റര്‍ ആലീസ് ക്രിസ്തുദാസി സമൂഹത്തിന്റെ ജനറല്‍ സൂപ്പീരിയര്‍
സ്വന്തം ലേഖകന്‍ 27-04-2018 - Friday
കല്‍പ്പറ്റ: ക്രിസ്തുദാസി സമൂഹത്തിന്റെ (എസ്‌കെഡി സിസ്‌റ്റേഴ്‌സ്) ജനറല്‍ സൂപ്പീരിയറായി സിസ്റ്റര്‍ ആലീസ് പാലയ്ക്കലിനെ തെരഞ്ഞെടുത്തു. പുല്ലൂരാംപാറ ഇടവകാംഗമാണ്. സിസ്റ്റര്‍ മരിയിറ്റ തടത്തില്‍, സിസ്റ്റര്‍ ലിസി പടകൂട്ടില്‍, സിസ്റ്റര്‍ ഷീജ ഇടയകൊണ്ടാട്ട്, സിസ്റ്റര്‍ ടീന കുന്നേല്‍ എന്നിവരെ ജനറല്‍ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ അനീറ്റ കക്കട്ടിക്കാലായിലിനെ പ്രൊക്യുറേറ്റര്‍ ജനറലായും സിസ്റ്റര്‍ മോളി അമ്പലത്തിങ്കലിനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു.
കേരളം, കര്‍ണാടകം, തമിഴ്‌നാട്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കുടുംബ പ്രേഷിതത്വം, വിദ്യാഭ്യാസം, ആതുരസേവനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇറ്റലിയിലും ജര്‍മനിയിലും എസ്‌കെഡി സിസ്‌റ്റേഴ്‌സ് സേവനം ചെയ്യുന്നുണ്ട്. 1977 ല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി മാനന്തവാടിയില്‍ ആരംഭിച്ച സന്യാസിനി സഭയില്‍ ഇപ്പോള്‍ 318 അംഗങ്ങളാണുള്ളത്.