Life In Christ - 2024

റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ പദവിയില്‍ വീണ്ടും മലയാളി സന്യാസിനി

പ്രവാചകശബ്ദം 20-10-2022 - Thursday

റോം: റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി മദർ ഫാബിയ കട്ടക്കയം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം പത്തിന് റോമിൽ ആരംഭിച്ച ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. 2016 മുതൽ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനം ചെയ്യുന്ന മദർ ഫാബിയ കണ്ണൂർ അങ്ങാടിക്കടവിലെ പരേതരായ കട്ടക്കയം ചാണ്ടിയുടെയും എലിക്കുട്ടിയുടെയും മകളാണ്. 38 വർഷമായി യൂറോപ്പിലെ ബ്രിജിറ്റയിൻ മഠങ്ങളിലായി സേവനം ചെയ്യുന്ന സിസ്റ്റർ ഫാബിയ, സുപ്പീരിയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്.

1962 മെയ് 31ന് ഇരിട്ടി അങ്ങാടിക്കടവിലാണ് സിസ്റ്റര്‍ ഫാബിയ കട്ടക്കയത്തിന്റെ ജനനം. 1982-ൽ കോഴിക്കോട് മേരിക്കുന്നിലെ കോൺവെന്റിൽ ചേർന്നു. 1991-ൽ വിശുദ്ധ ബ്രിജിറ്റിന്റെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ആറാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള റോമിൽവെച്ച് നടന്ന ചടങ്ങില്‍ നിത്യ വ്രതവാഗ്ദാനം നടത്തി. 1993 മുതൽ 1997 വരെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര പഠനത്തിന് ശേഷം, 1998-ൽ ജനറൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം റോമിലെ മദർ ഹൗസിലും പിന്നീട് ആസ്ഥാനമായ നേപ്പിൾസിലും സേവനം ചെയ്തു. 2006 മുതൽ 2016 വരെ സിസ്റ്റര്‍ നേപ്പിൾസിലെ ബ്രിഡ്ജറ്റൈൻ കോൺവെന്റിന്റെ സുപ്പീരിയറായി. 2016 ലെ ജനറൽ ചാപ്റ്ററിലാണ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനം ആരംഭിച്ചത്.

സന്യാസിനികള്‍ ശിരോവസ്ത്രത്തിന്റെ ഭാഗമായി ധരിക്കുന്ന ‘അഞ്ച് തിരുമുറിവുകളുടെ കിരീടം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിരീടം ബ്രിജിറ്റയിൻ സന്യാസ സമൂഹത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. 1344ൽ സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ് സ്ഥാപിച്ച സന്യാസിനി സമൂഹത്തിന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം 1370ൽ ഊർബൻ അഞ്ചാമൻ പാപ്പയാണ് അംഗീകാരം നൽകിയത്. ബ്രിജിറ്റയിൻ സമൂഹത്തിനു കണ്ണൂർ പരിയാരം, വയനാട് പൂമല, കോഴിക്കോട്, കളമശേരി, തിരുവനന്തപുരം, നെയ്യാറ്റിൻകര ഉൾപ്പെടെ ഭാരതത്തില്‍ ആകെ 22 കോൺവെന്റുകളുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »