India - 2024

എടത്വ തിരുനാളിനു കൊടിയേറി

സ്വന്തം ലേഖകന്‍ 28-04-2018 - Saturday

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. ഇന്നലെ രാവിലെ ആറിനു മധ്യസ്ഥപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നിവയ്ക്കു ശേഷമാണ് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ച കൊടിയേറ്റുകര്‍മം നടന്നത്. വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഗ്രീന്‍ പ്രോട്ടോക്കോളിന് പ്രാധാന്യം നല്‍കി പരുത്തി നൂല്‍കൊണ്ട് പിരിച്ചെടുത്ത ചരടാണ് കൊടി ഉയര്‍ത്താനായി ഉപയോഗിച്ചത്. കൊടിയേറ്റിന് അസി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. വര്‍ഗീസ് പുന്നക്കാലായില്‍, ഫാ. മൈക്കിള്‍ നെല്ലന്‍കുഴിയില്‍, ഫാ. ജോര്‍ജ് തൈച്ചേരി, ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ആന്റണി തേവാരില്‍, ഫാ. വര്‍ഗീസ് ഇടച്ചേത്ര, ഫാ. ജോസ് പുത്തന്‍ചിറ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.


Related Articles »