India - 2024

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസാപ്രവാഹം

സ്വന്തം ലേഖകന്‍ 28-04-2018 - Saturday

കോഴഞ്ചേരി: ഇന്നലെ 101 ാം ജന്മദിനം ആഘോഷിച്ച ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസാപ്രവാഹം. രാവിലെ കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്ക് സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. എപ്പിസ്‌കോപ്പമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ യുയാക്കീം മാര്‍ കൂറിലോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഡോ ഏബ്രഹാം മാര്‍ പൗലോസ്, ഡോ മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തൂസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, മാത്യു ടി. തോമസ്, എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു, കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, പി. എസ്. ശ്രീധരന്‍പിള്ള, കെ ശിവദാസന്‍നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, സഭാ സെക്രട്ടറി റവ. കെ ജി ജോസഫ്, ട്രസ്റ്റി പി പി അച്ചന്‍കൂഞ്ഞ്, വികാരി ജനറാള്‍മാരായ റവ. എ. സി. കുര്യന്‍, റവ. പി. ജോര്‍ജ് സഖറിയ, റവ. കെ. എം. മാമ്മന്‍, റവ. സ്‌കറിയ ഏബ്രഹാം, ഇടവക വികാരി റവ. വര്‍ഗീസ് ഫിലിപ്പ്, ട്രസ്റ്റി അനില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. 30നു തിരുവല്ലയില്‍ നടക്കുന്ന സഭാതല ജന്മദിനാഘോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.


Related Articles »