News - 2025

ലാറ്റിൻ അമേരിക്കയിലെ 'മാർച്ച് ഫോർ ലൈഫ്' റാലിയില്‍ പങ്കെടുത്തത് നാലു ലക്ഷം ആളുകള്‍

സ്വന്തം ലേഖകന്‍ 08-05-2018 - Tuesday

ലിമ: ഭ്രൂണാവസ്ഥ മുതൽ സ്വഭാവിക മരണം വരെ മനുഷ്യ ജീവൻ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ലാറ്റിൻ അമേരിക്കയില്‍ നടന്ന പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് നാലു ലക്ഷത്തോളം ആളുകള്‍. മെയ് അഞ്ചിന് അമ്പത്തിമൂന്ന് നഗരങ്ങളിലായാണ് മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോ -ലൈഫ് റാലി നടന്നത്. പെറു തലസ്ഥാനമായ ലിമയിൽ നടന്ന നിലയിൽ പ്രോലൈഫ് റാലിയില്‍ കുട്ടികളും യുവജനങ്ങളും, വയോധികരും ഗർഭിണികളും അംഗവൈകല്യമുള്ളവരും അടക്കം ആയിരങ്ങളാണ് അണിനിരന്നത്. ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയെ അനുകൂലിക്കുന്ന നിയമ ഭേദഗതികൾ അനുവദിക്കരുതെന്ന നിലപാടു മാർച്ച് ഫോർ ലൈഫിൽ ജനങ്ങള്‍ മുന്നോട്ട് വച്ചു.

ജീവിക്കാനുള്ള അവകാശം ഏതൊരു മനുഷ്യന്റെയും ആവശ്യമാണെന്നും ഭ്രൂണഹത്യ നിയമം വഴി അതിനെ തടസ്സപ്പെടുത്താനാവില്ലെന്നും 'യുണൈറ്റഡ് ഫോർ ലൈഫ്' എന്ന സംഘടനാ നേതൃത്വം പ്രോലൈഫ് റാലിയില്‍ പ്രഖ്യാപിച്ചു. ജീവിക്കാൻ അവകാശം അനുവദിക്കുന്ന രാജ്യത്തെ സിവിൽ നിയമങ്ങളിൽ മാറ്റം വരുത്തി, അബോർഷനു അനുമതി നല്കുവാന്‍ വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകൾ പരിശ്രമിക്കുന്നുണ്ടെന്നും അടിയന്തിര സാഹചര്യങ്ങളിൽ അബോർഷൻ നിയമ വിധേയമാക്കിയ 2014ലെ ഗവൺമെന്റ് നടപടി ഇതിന്റെ ഭാഗമാണെന്നും പ്രോലൈഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അടുത്ത തലമുറയുടെ ജീവനും കുടുംബവും സൃഷ്ടിക്കാൻ വിശ്വാസ സാക്ഷ്യമായി റാലിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായി ലിമയിലെ കർദ്ദിനാൾ ജുവാൻ ലുയിസ് സിപ്രാനി പറഞ്ഞു. മെക്സിക്കൻ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ ഏപ്രിൽ 28 ന് സംഘടിപ്പിച്ച ഗ്രേറ്റ് മാർച്ച് ഫോർ ലൈഫ് റാലിയിൽ ഇരുപത്തിരണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്. ജീവനെ പരിപോഷിപ്പിക്കുന്ന രാഷ്ട്ര നേതാക്കന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്ന്, റാലിയിൽ പങ്കെടുത്തവർ ഒന്നടക്കം പ്രഖ്യാപിച്ചു.

മെയ് 6ന് ബ്രസീൽ സ്ഥാനമായ റിയോ ഡി ജനീറയിലും മാർച്ച് ഫോർ ലൈഫ് സംഘടിപ്പിച്ചു. മൂന്ന് മാസം പ്രായമായ ഗർഭസ്ഥ ശിശുക്കളുടെ ഭ്രൂണഹത്യ നിയമ വിധേയമാക്കാൻ ഗവൺമെന്റ് നടത്തുന്ന നീക്കത്തിനെതിരെയാണ് റാലി നടത്തിയത്. നിലവിൽ, അബോർഷൻ നിയമവിരുദ്ധമായ ബ്രസീലിൽ, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ഭ്രൂണഹത്യയ്ക്ക് അനുമതിയുണ്ട്. ഇതിനെതിരെയായിരിന്നു ബ്രസീലിയന്‍ ജനതയുടെ റാലി. ഗർഭസ്ഥ ശിശുക്കളുടെ ജീവനെ സംരക്ഷിക്കുകയെന്ന ബിൽ പാസ്സാക്കണമെന്ന ആവശ്യവും മാർച്ച് ഫോർ ലൈഫ് മുന്നോട്ട് വച്ചു.


Related Articles »