India - 2024

അധ്യാപകര്‍ ഭാവി തലമുറയ്ക്കു മൂല്യങ്ങളും ധാര്‍മ്മികതയും കൈമാറണം: മാര്‍ ജോസഫ് പവ്വത്തില്‍

സ്വന്തം ലേഖകന്‍ 29-05-2018 - Tuesday

ചങ്ങനാശേരി: അധ്യാപകര്‍ ഭാവി തലമുറയ്ക്കു മൂല്യങ്ങളും ധാര്‍മ്മികതയും കൈമാറണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കണ്‍വന്‍ഷന്‍ എസ്ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികരംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ച സ്വായത്തമാക്കുന്നതിനും അത് അനുയോജ്യമായ വിധം വിദ്യാര്‍ത്ഥികള്‍ക്കു കൈമാറുന്നതിനും അധ്യാപക സമൂഹത്തിനു കഴിയണമെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. മൂല്യങ്ങള്‍ക്കും ജീവിത സാക്ഷ്യത്തിനും പകരമാകാന്‍ സാങ്കേതിക വിദ്യയ്ക്കു കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിരൂപത വികാരി ജനറാള്‍ മോണ്‍.ഫിലിപ്‌സ് വടക്കേക്കളം അധ്യക്ഷത വഹിച്ചു.കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍, അസിസ്റ്റന്റ് കോര്‍പ്പറേറ്റ് മാനേജരന്മാരായ ഫാ. ടോണി ചെത്തിപ്പുഴ, ഫാ. മാത്യു വാരുവേലില്‍, പ്രിന്‍സിപ്പല്‍ ജോസ് ജോസഫ്, ഹെഡ്മാസ്റ്റര്‍ തോമസ് ടി.ഓവേലില്‍, സിസ്റ്റര്‍ ക്ലാരിസ് സിഎംസി, ഷൈനി കുര്യാക്കോസ്, ബിനു ജോസഫ്, സിസ്റ്റര്‍ ബ്ലസിയ, ലിസാമ്മ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.ഡായി കുന്നത്ത് എംഎസ്ടി സെമിനാര്‍ നയിച്ചു.


Related Articles »