News - 2024

നൈജീരിയൻ കത്തോലിക്ക സെമിനാരിക്കു നേരെ ആക്രമണം

സ്വന്തം ലേഖകന്‍ 31-05-2018 - Thursday

അബുജ: നൈജീരിയയിലെ കത്തോലിക്ക മൈനര്‍ സെമിനാരിയ്ക്കു നേരെ ആക്രമണം. തരാബ തലസ്ഥാനമായ ജലിങ്ങ്ഗോ സെമിനാരിയിൽ തോക്കുധാരികളായ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ വൈദികന് വെടിയേറ്റു. വൈദികരെ നിഷ്ഠൂരം ആക്രമിച്ച അക്രമികള്‍ സെമിനാരി വിദ്യാർത്ഥികളെയും മര്‍ദ്ദിച്ചു. സെമിനാരി വാഹനങ്ങളും ആക്രമത്തില്‍ തകര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണെന്നാണ് വിലയിരുത്തല്‍.

കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് നൈജീരിയ ഡയറക്ടർ ഫാ. ഇവരാസ്റ്റസ് ബാസ്സി അയച്ച വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ആക്രമണത്തിന്റെ വിവരങ്ങൾ പുറം ലോകം അറിഞ്ഞത്. ആക്രമണത്തിനിരയായ ജലിങ്ങ്ഗോയിലെ മൈനർ സെമിനാരി അംഗങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളും രണ്ട് വൈദികരും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയായില്‍ രൂക്ഷമായ ഫുലാനി സംഘട്ടനങ്ങളിൽ നൂറുകണക്കിന് ക്രൈസ്തവരാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.


Related Articles »