India - 2024

'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍'; പിഒസിയില്‍ ഏകദിന പഠനശിബിരം നാളെ

സ്വന്തം ലേഖകന്‍ 01-06-2018 - Friday

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ 'ഗൗദെത്തെ എത് എക്‌സുല്താരത്തേ' അഥവാ 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്നതിനെ അടിസ്ഥാനമാക്കി പാലാരിവട്ടം പിഒസിയില്‍ ഏകദിന പഠനശിബിരം നാളെ നടക്കും. രാവിലെ 10ന് ഉദ്ഘാടനത്തിനുശേഷം 'അപ്പസ്‌തോലികാഹ്വാനത്തിന്റെ സാഹചര്യം' എന്ന വിഷയത്തില്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, 'വിശുദ്ധിയിലേക്കുള്ള എളുപ്പവഴികള്‍' എന്ന വിഷയത്തില്‍ റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, 'ജീവിതവിശുദ്ധിയും വെല്ലുവിളികളും' എന്ന വിഷയത്തില്‍ റവ. ഡോ. മത്തായി കടവില്‍, 'ജീവിത വിശുദ്ധിയും ആത്മീയ ജാഗ്രതയും' എന്ന വിഷയത്തില്‍ റവ. ഡോ. ജേക്കബ് നാലുപറയില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

അപ്പസ്‌തോലിക പ്രബോധനത്തിന്റെ പ്രകാശനവും ഉണ്ടാകും. ഫ്രാന്‍സിസ് പാപ്പായുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സന്ദേശങ്ങളുടെ സമാഹാരമായാണ് അപ്പസ്‌തോലിക പ്രബോധനം കണക്കാക്കപ്പെടുന്നത്. അപ്പസ്‌തോലിക പ്രബോധനത്തിന്റെ ആഴത്തിലുള്ള പഠനം ലക്ഷ്യമാക്കി ജൂണ്‍ 15, 16, 17 തീയതികളില്‍ ത്രിദിന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു പിടിഐ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ഷിബു സേവ്യര്‍ അറിയിച്ചു. മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണു സെമിനാറില്‍ പ്രവേശനം. ഫോണ്‍: 04842805722.


Related Articles »