News - 2024

അപ്പസ്തോലിക പ്രതിനിധിയോട് മെഡ്ജുഗോറിയില്‍ തുടരാന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ 01-06-2018 - Friday

വത്തിക്കാന്‍ സിറ്റി/ സഗ്രെബ്: ബോസ്‌നിയയിലെ മെഡ്ജുഗോറിയിലെ മരിയന്‍ പ്രത്യക്ഷീകരണത്തെ കുറിച്ചുള്ള പഠനത്തിന് വത്തിക്കാന്‍ നിയോഗിച്ച പോളിഷ് ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തന്നെ തുടരാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം. പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശകനായി മെഡ്ജുഗോറിയില്‍ തുടരാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അജപാലന ശുശ്രൂഷയും ആത്മീയ ഇടപെടലും കണക്കിലെടുത്താണ് അപ്പസ്തോലിക സന്ദര്‍ശകന്‍ അവിടെ തന്നെ തുടരാന്‍ പാപ്പ നിയോഗിച്ചതെന്ന് ഇന്നലെ മെയ് 31 വ്യാഴാഴ്ച വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

2017 ഫെബ്രുവരി മാസത്തിലാണ് മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് പഠിക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. പ്രത്യക്ഷീകരണത്തെ സഭ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരിന്നു. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.


Related Articles »