News - 2025

ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്ക് പിന്നില്‍ പൈശാചിക ശക്തി: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 02-06-2018 - Saturday

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്ക് പിന്നില്‍ പൈശാചിക ശക്തിയാണെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വെള്ളിയാഴ്ച (01/06/18) സാന്താ മാര്‍ത്ത കപ്പേളയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി പീഡനമേല്‍ക്കേണ്ടി വരുന്നവര്‍ നിരവധിയാണെന്നും ക്രൈസ്തവ വിശ്വാസത്തെയും സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും ഐക്യത്തെയും നശിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കയാണെന്നും പാപ്പാ പറഞ്ഞു.

നരകുലത്തെ നശിപ്പിക്കുന്നതിന് ശാരീരികമായും ധാര്‍മ്മികമായും സാസ്കാരികമായും സ്ത്രീപുരുഷന്മാരെ ഇല്ലാതാക്കുന്നതിന് ആയുധനിര്‍മ്മാണ ശാലകള്‍ നടത്തുന്നവര്‍ നിരവധിയാണ്. പട്ടിണി, അടിമത്തം, സാസ്കാരിക കോളനിവത്ക്കരണം, യുദ്ധങ്ങള്‍ എന്നിവയുടെയല്ലാം പിന്നില്‍ സാത്താനാണ്. അടിമത്തത്തിന്‍റെ രൂപങ്ങള്‍ നിരവധിയാണ്. മാനവ ഔന്നത്യം നശിപ്പിക്കുകയാണ് ആത്യന്തികമായി സാത്താന്‍ ലക്ഷ്യമിടുന്നതെന്നും അതിനു വേണ്ടിയാണ് പീഡനം അഴിച്ചുവിടുന്നതെന്നും പാപ്പ പറഞ്ഞു.


Related Articles »