News - 2025
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കാമോ?
സ്വന്തം ലേഖകന്‍ 08-06-2018 - Friday
വത്തിക്കാന്‍ സിറ്റി: ഇന്ന് ജൂണ്‍ 8 ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു മിനിറ്റ് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ വിവിധ കത്തോലിക്ക സംഘടനകളുടെ ആഹ്വാനം. മുന്‍വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ഇതേ ദിവസം നടത്തിയ സമാധാന പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയായി തന്നെയാണ് ഇത്തവണയും പ്രാര്‍ത്ഥിക്കുവാന്‍ വിവിധ സംഘടനകള്‍ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. 2014 ജൂണ്‍ എട്ടാം തിയതി വത്തിക്കാനില്‍ ഇസ്രായേല്‍ പ്രസിഡന്റായിരിന്ന ഷിമോണ്‍ പെരസ്, പലസ്തീനയുടെ പ്രസിഡന്‍റ് മെഹമൂദ് അബാസിനൊപ്പം മാര്‍പാപ്പ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു.
ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 'സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഒരു നിമിഷം' എന്ന പേരില്‍ പ്രാര്‍ത്ഥന നടത്തുന്നത്. ഉച്ചക്ക് ഒരു മണിക്ക് നാം എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലും ഏത് സാഹചര്യത്തില്‍ ആയാലും ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.