India - 2024

'കേരള ക്രിസ്ത്യാനികളുടെ ഉറവിടവും ചരിത്രവും': പഠന ക്ലാസ് നാളെ

സ്വന്തം ലേഖകന്‍ 14-06-2018 - Thursday

മൂവാറ്റുപുഴ: 'കേരള ക്രിസ്ത്യാനികളുടെ ഉറവിടവും ചരിത്രവും' എന്ന വിഷയത്തില്‍ ക്ലാസും ചര്‍ച്ചയും നാളെ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടത്തും. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍ അധ്യക്ഷത വഹിക്കും. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രഫസര്‍ റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ ക്ലാസ് നയിക്കും.

ഒന്നാം നൂറ്റാണ്ടിലെ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വം സംബന്ധിച്ച് അടുത്ത നാളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളുടേയും സംശയങ്ങളുടേയും പശ്ചാത്തലത്തിലാണ് ആധികാരികമായി ക്ലാസും ചര്‍ച്ചയും നടത്തുന്നതെന്ന് ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ് കാരക്കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.സിറിയക് ഞാളൂര്‍ എന്നിവര്‍ അറിയിച്ചു.


Related Articles »