India - 2024

സാഹോദര്യവും ഐക്യവും വീണ്ടെടുക്കാന്‍ ആഹ്വാനവുമായി താമരശേരി രൂപത വൈദികസമിതി

സ്വന്തം ലേഖകന്‍ 19-06-2018 - Tuesday

താമരശേരി: സീറോ മലബാര്‍ സഭയില്‍ സുവിശേഷ ചൈതന്യമുള്‍ക്കൊണ്ട് സാഹോദര്യവും ഐക്യവും വീണ്ടെടുക്കാന്‍ ആഹ്വാനവുമായി താമരശേരി രൂപത വൈദികസമിതി. സഭയിലെ പ്രശ്‌നങ്ങള്‍ക്ക് സഭാപരമായ പരിഹാരം കണ്ടെത്തണമെന്നും സഭയുടെ ചൈതന്യത്തിന് നിരക്കാത്തരീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതുള്‍പ്പെടെയുള്ള നടപടികളെ യോഗം അപലപിച്ചു.

സുവിശേഷ ചൈതന്യത്തിന് നിരക്കാത്ത ഈ ശൈലി സഭയുടെ വിവിധ തലങ്ങളില്‍ വ്യാപിക്കുന്നതില്‍ വൈദികസമിതി ആശങ്ക രേഖപ്പെടുത്തി. ഐക്യത്തിന്റെ ആത്മാവ് വ്യക്തികളിലും സംവിധാനങ്ങളിലും ചലനാത്മകമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരിജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, വൈദികസമിതി സെക്രട്ടറി ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »