News - 2025

വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന് പുതിയ പേര്

സ്വന്തം ലേഖകന്‍ 24-06-2018 - Sunday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍റെ അച്ചടി-റേഡിയോ-ടെലിവിഷന്‍ വിഭാഗങ്ങളുടെ കൂട്ടായ്മയായ സെക്രട്ടറിയേറ്റ് ഫോര്‍ കമ്യൂണിക്കേഷന്റെ പേര് മാര്‍പാപ്പ പുനര്‍നാമകരണം ചെയ്തു. “ഡിക്കാസ്റ്റെറി ഫോര്‍ കമ്യൂണിക്കേഷന്‍” അഥവാ “ആശയവിനിമയ വിഭാഗം” എന്ന പേരാണ് പുതിയതായി നല്‍കിയിരിക്കുന്നത്.

റോമന്‍ കൂരിയാ നവീകരണ പ്രക്രിയയില്‍ പാപ്പയ്ക്ക് സഹായം നല്‍കുന്ന സി9 കര്‍ദ്ദിനാള്‍ സമിതിയുടെ അഭിപ്രായം മാനിച്ചാണ് മാര്‍പാപ്പ മാദ്ധ്യമ വിഭാഗത്തിന്‍റെ പേരു മാറ്റിയതെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പൊതുകാര്യവിഭാഗങ്ങളുടെ ചുമതലയുള്ള നിയുക്ത കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ പറഞ്ഞു. പുനര്‍നാമകരണം ഇന്നലെയാണ് പരസ്യപ്പെടുത്തിയത്.


Related Articles »