India - 2025
കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി കണ്ണന്താനം
സ്വന്തം ലേഖകന്‍ 02-07-2018 - Monday
തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പട്ടം ബിഷപ്പ്സ് ഹൗസില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയെ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയില്‍, ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷം പാവങ്ങള്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖ അല്‍ഫോന്‍സ് കണ്ണന്താനം മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു കൈമാറി. രാജ്യത്തിന് വളര്‍ച്ചയുണ്ടാകണമെന്നും അത് എല്ലാവര്‍ക്കും അനുഭവവേദ്യമാകണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
