India - 2024

ഡിഎസ്ടി സമൂഹം സുവര്‍ണ്ണ ജൂബിലി നിറവില്‍

സ്വന്തം ലേഖകന്‍ 04-07-2018 - Wednesday

അരുവിത്തുറ: 1969 ജൂലൈ മൂന്നിന് പാലാ രൂപതയില്‍ അരുവിത്തുറയില്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് മിഷ്ണറി സന്യാസിനീ സമൂഹം (ഡിഎസ് ടി) സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിച്ചു. അരുവിത്തുറയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. ഡിഎസ്ടി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ലിസാ ജോസ് സ്വാഗതം പറഞ്ഞു.

അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍ കുന്നേല്‍, പി .സി ജോര്‍ജ് എം എല്‍ എ, എംഎസ്ടി ഡയറക്ടര്‍ ജനറാള്‍ റവ.ഡോ.ആന്റണി പെരുമാനൂര്‍, റവ.ഡോ.മാത്യു മുളങ്ങാശേരി, അരുവിത്തുറ ഫൊറോന വികാരി ഫാ.തോമസ് വെടിക്കുന്നേല്‍, മൂവാറ്റുപുഴ ലിസ്യൂ സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.അഗസ്റ്റിന്‍ വാലുമ്മേല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സുവര്‍ണ ജൂബിലി ലോഗോ മാര്‍ കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. ജൂബിലി കണ്‍വീനര്‍ സിസ്റ്റര്‍ അനിത തേവറോലിക്കല്‍ നന്ദി പറഞ്ഞു. ഡി എസ് ടി സന്യാസിനീ സമൂഹത്തിന് ഇന്ന് രണ്ടു പ്രൊവിന്‍സും ഒരു റീജിയനുമുണ്ട്.


Related Articles »