India - 2024

ജര്‍മ്മന്‍ കര്‍ദ്ദിനാളിന് വരാപ്പുഴ അതിരൂപത സ്വീകരണം നല്‍കി

സ്വന്തം ലേഖകന്‍ 19-07-2018 - Thursday

വരാപ്പുഴ: കേരളം സന്ദര്‍ശിക്കുന്ന ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റെയ്നര്‍ വോള്‍ക്കിക്കു വരാപ്പുഴ അതിരൂപത സ്വീകരണം നല്‍കി. അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ഔപചാരികമായി സ്വീകരിച്ചു. യൂണിവേഴ്സല്‍ ചര്‍ച്ച ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോക്ടര്‍ റുഡോള്‍ഫ്, പ്രോജക്ട് ഓഫീസര്‍ ശ്രീ നദീം അമ്മാന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരികരംഗങ്ങളില്‍ വരാപ്പുഴ അതിരൂപത നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം രൂപതയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. വികാര്‍ ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. അലക്സ് കുരിശു പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.


Related Articles »